
യുകെയിൽ വൻ മൊബൈൽ ഫോൺ മോഷണ മാഫിയ
ലണ്ടൻ :മെട്രോപൊളിറ്റൻ പൊലീസ് 46 ഫോൺ മോഷ്ട്ടാക്കളെ അറസ്റ്റ് ചെയ്തു, യുകെയിൽ നിന്നു ചൈനയിലേക്ക് 40,000-ത്തോളം മോഷണ ഫോൺ മോഷ്ടിച്ച് കടത്തിയെന്നാരോപിച്ചാണ്
ഈ നടപടി
കഴിഞ്ഞ ഡിസംബറിൽ ഹീത്രോ വിമാനത്താവളത്തിന് സമീപമുള്ള ഒരു ഗോഡൗണിൽ ഹോങ്കോങ്ങിലേക്ക് പോകുന്ന ഒരു പെട്ടിയിൽ ഏകദേശം 1000 ത്തോളം ഐഫോണുകൾ കണ്ടെത്തിയതോടെയാണ് മാസങ്ങളോളം നീണ്ട അന്വേഷണത്തിന് തുടക്കമായത്.
പോലീസ് പറയുന്നത് പ്രകാരം, ആ ഫോണുകളിൽ ഭൂരിഭാഗവും മോഷ്ടിക്കപ്പെട്ടവയായിരുന്നു.
തുടർന്ന് “ഓപ്പറേഷൻ എക്കോസ്റ്റീപ്” എന്ന പേരിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് യുകെയിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ഫോൺ മോഷണ വിരുദ്ധ നീക്കമെന്നുവിളിക്കാവുന്ന നടപടികൾ ആരംഭിച്ചു.
തുടർന്ന് പൊലീസ് കൂടുതൽ ഫോണുകൾ പിടിച്ചടക്കുകയും ഫോറൻസിക് പരിശോധനകളിലൂടെ 30-കളിൽ പ്രായമുള്ള രണ്ടു പുരുഷന്മാരെ കണ്ടെത്തുകയും ചെയ്തു. സെപ്റ്റംബർ 23-ന് ഇവരെ മോഷണ വസ്തുക്കൾ കൈകാര്യം ചെയ്തെന്നാരോപിച്ച് അറസ്റ്റ് ചെയ്തതായും പിന്നീട് ഇവരെ കുറ്റാരോപണം ചുമത്തി കസ്റ്റഡിയിൽ വെച്ചതായും പൊലീസ് അറിയിച്ചു. ഇവരുടെ കാറിൽ നിന്നും നിരവധി ഫോണുകളും ഇവരുമായി ബന്ധപ്പെട്ട വസതികളിൽ നിന്നും ഏകദേശം 2,000 ഫോണുകളും കണ്ടെത്തിയതായി.
ഓപ്പറേഷൻ എക്കോസ്റ്റീപിന്റെ പ്രധാന അന്വേഷണ ഓഫീസർ ഡിറ്റക്ടീവ് ഇൻസ്പെക്ടർ മാർക്ക് ഗാവിൻ പറഞ്ഞു:
“ഈ സംഘം വിദേശത്ത് വിൽക്കുക ലാഭകരമായതിനാൽ പ്രത്യേകിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളെയാണ് ലക്ഷ്യമിട്ടത്.
സ്ട്രീറ്റ്കളിൽ നിന്ന് ഫോൺ മോഷ്ടിച്ചവർക്കു ഓരോ ഹാൻഡ്‌സെറ്റിനും £300 വരെ നൽകിയതായി, കൂടാതെ ചൈനയിൽ ഓരോ ഉപകരണവും $5,000 (ഏകദേശം £3,700) വരെ വിലയ്ക്ക് വിറ്റതായി ഞങ്ങൾ കണ്ടെത്തി.എന്ന് പോലിസ് അറിയിക്കുന്നു



