
ഗാസയിലെ ഏറ്റവും പുതിയ സ്ഥിതി: ഹമാസ് ബന്ധികളെ വിട്ടയക്കും, ഇസ്രായേൽ സൈന്യം പിൻവാങ്ങും
ഗാസയിലെ ഏറ്റവും പുതിയ സ്ഥിതി: ട്രംപ് ന്റെ പ്രസ്താവന ശാന്തിക്കായുള്ള ആദ്യ ചുവടുകൾ’
ഹമാസ് തടവുകാരെ വിട്ടയക്കും, ഇസ്രായേൽ സൈന്യം പിൻവാങ്ങും
വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അയച്ച കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആയിരുന്നു ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്,അതിൽ എഴുതിയിരുന്നത് എല്ലാ തടവുകാരെയും “വളരെ വേഗത്തിൽ” മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടാതെ “മധ്യസ്ഥ രാജ്യങ്ങൾ ഒപ്പുവെച്ചാൽ ഉടൻ ഈ പദ്ധതി നടപ്പിലാകും എന്നുമാണ് ”
> “ഇതുകൊണ്ട് എല്ലാ തടവുകാരെയും ഉടൻ മോചിപ്പിക്കും, കൂടാതെ ഇസ്രായേൽ സൈന്യം ധാരണയായ രേഖാ രേഖ വരെ പിൻവാങ്ങും — ഇത് ശക്തമായ, ദീർഘകാലികമായ, നിത്യമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകൾ ആയിരിക്കും.ഇരു കൂട്ടരെയും ന്യായമായി പരിഗണിക്കും!”
ട്രംപ് ഇതിനെ “അറബ്-മുസ്ലിം ലോകത്തിനും, ഇസ്രായേലിനും, അതിന്റെ അയൽരാജ്യങ്ങൾക്കും, അമേരിക്കയ്ക്കും മഹത്തായ ഒരു ദിനം” എന്നു വിശേഷിപ്പിച്ചു. മധ്യസ്ഥതക്ക് മുൻകയ്യെടുത്ത ഖത്തർ, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങൾക്ക് അദ്ദേഹം തന്റെ നന്ദി അറിയിച്ചു
> “ദൈവത്തിന്റെ സഹായത്തോടെ ഞങ്ങൾ അവരെല്ലാവരെയും വീട്ടിലേക്കു കൊണ്ടുവരും,”
എന്ന്, ശേഷിക്കുന്ന 48 തടവുകാരെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു
ഇസ്രായേലും ഹമാസും ആദ്യ ഘട്ടത്തിൽ ഒപ്പുവെച്ച സമാധാനപദ്ധതിയുടെകരാറിലെ പ്രധാന വ്യവസ്ഥകൾ ഇതൊക്കെയാണ്
ഈ ഘട്ടത്തിൽ 48 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു — ഇവരിൽ 20 പേർ മാത്രമാണ് ഇപ്പോഴും ജീവനോടെ എന്നാണ് കരുതുന്നത്.
ഹമാസ് ഈ വാരാന്ത്യത്തിൽ തന്നെ തടവുകാരെ വിട്ടയക്കാൻ തയ്യാറാണെന്ന് വാർത്താ ഉറവിടങ്ങൾ പറയുന്നു.
ഇസ്രായേൽ ഗാസ മേഖലയിൽ നിന്ന് അവരുടെ ഭൂരിഭാഗം സൈന്യത്തെയും പിൻവലിക്കും.



