ഗാസാ സിറ്റിയിൽ ഹമാസും ആയുധധാരികളായ പ്രാദേശിക ക്ലാൻ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നിരവധി മരണം
1 min read

ഗാസാ സിറ്റിയിൽ ഹമാസും ആയുധധാരികളായ പ്രാദേശിക ക്ലാൻ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നിരവധി മരണം

ഗാസാ സിറ്റിയിൽ ഹമാസും ആയുധധാരികൾ ആയ മറ്റൊരു ഗ്രൂപ്പും ഗാസയുടെ അധികാരം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരസ്പരം ഉണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനികപ്രവർത്തനങ്ങൾ അവസാനിച്ചതിനുശേഷം പ്രദേശത്ത് ഉണ്ടായ ഏറ്റവും വലിയ ആഭ്യന്തര സംഘർഷങ്ങളിലൊന്നാണിത്.

മുഖംമൂടിയണിഞ്ഞ ഹമാസ് തോക്കുധാരികൾ നഗരകേന്ദ്രത്തിലെ ജോർദ്ദാൻ ആശുപത്രിക്ക് സമീപം ക്ലാൻ പോരാളികളുമായി വെടിവെപ്പിൽ ഏർപ്പെട്ടു.

ഹമാസ് നിയന്ത്രിത ആഭ്യന്തര സുരക്ഷാസേന അവരെ വളഞ്ഞ് പിടികൂടാൻ ശ്രമിക്കവേ ശക്തമായ ഏറ്റുമുട്ടൽ നടന്നു.

ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ 19 ദുഗ്മുഷ് കുടുംബാംഗങ്ങളും 8 ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
നൂറുകണക്കിന് കുടുംബങ്ങൾ വീടുകൾ വിട്ട് രക്ഷപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. “ഇതു് ഇസ്രായേൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടലല്ല, സ്വന്തം ആളുകളിൽ നിന്ന് രക്ഷപ്പെടലായിരുന്നു,”.

ഇസ്രായേൽ സേന പിൻവാങ്ങിയ പ്രദേശങ്ങളിൽ വീണ്ടും നിയന്ത്രണം ഉറപ്പാക്കാനായി ഹമാസ് ഏകദേശം 7,000 സുരക്ഷാസേനാംഗങ്ങളെ തിരിച്ചുവിളിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *