ശരണം വിളിയുടെ നാദം – അയ്യപ്പഭക്തർക്കായി പുതിയ ഭക്തിഗാനം പുറത്തിറങ്ങി
1 min read

ശരണം വിളിയുടെ നാദം – അയ്യപ്പഭക്തർക്കായി പുതിയ ഭക്തിഗാനം പുറത്തിറങ്ങി

ലണ്ടൻ: ഭക്തിയുടെയും പാരമ്പര്യത്തിന്റെയും സംഗീതസമന്വയത്തിൽ ഒരുക്കിയ പുതിയ അയ്യപ്പഭക്തിഗാനം “ശരണം വിളിയുടെ നാദം” പുറത്തിറങ്ങി. യുകെയിലെ UK Aliyanz ആണ് ഗാനം പുറത്തിറക്കിയത്. ഭക്തിയുടെയും ആത്മീയതയുടെയും ആഴം പകർന്നുനൽകുന്ന ഈ ഗാനം അയ്യപ്പന്റെ ശരണം വിളിയുടെ ദിവ്യത്വം സംഗീതത്തിലൂടെ അവതരിപ്പിക്കുന്നു.

ഗാനത്തിന് സംഗീതസംവിധാനം നിർവഹിച്ചത് അഭിലാഷ് സുരേശൻ (Abilash Suresan) ആണ്. ദൃശ്യാവിഷ്കാരം ഒരുക്കിയത് കണ്ണൻ പ്രഭാകരൻനും (Kannan Prabhakaran) അഭിലാഷ് സുരേശൻനും ചേർന്നാണ്. വീഡിയോയുടെ നിർമ്മാണം Janvaris Entertainment നിർവഹിച്ചു. ഗാനത്തിന്റെ നിർമ്മാണത്തിൽ നിർമ്മിത ബുദ്ധിയുടെ (Artificial Intelligence – AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എന്നതാണ് ഈ ഗാനത്തിന്റെ പ്രധാന സവിശേഷത.

അയ്യപ്പഭക്തരുടെ ആത്മീയയാത്രയുടെ സ്പന്ദനമായി ഭക്തിനാദവും ആധുനിക ദൃശ്യസാങ്കേതികതയും ചേർത്ത് ഒരുക്കിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധ നേടി വരികയാണ്.

ഈ മനോഹരമായ ഭക്തിഗാനം യൂട്യൂബിൽ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ

ഗാനം കേൾക്കാൻ താഴെയുള്ള പ്ലെയർ ഉപയോഗിക്കുക

Sharanam Viliyude Nadam
Download Audio

Leave a Reply

Your email address will not be published. Required fields are marked *