
ഇംഗ്ലണ്ടിലെ വുസ്റ്ററിൽ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. 30 വയസ്സുകാരനായ വിജയ് കുമാർ ശ്യോരാൻ ആണ് കൊല്ലപ്പെട്ടത്
ഇംഗ്ലണ്ടിലെ വുസ്റ്ററിൽ തെരുവ് ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. 30 വയസ്സുകാരനായ വിജയ് കുമാർ ശ്യോരാൻ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ബാർബോൺ റോഡിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തപ്പെട്ടത്. പിന്നീട് അദ്ദേഹം ആശുപത്രിയിൽ വച്ച് മരണപെട്ടു എന്ന് അധികാരികൾ അറിയിച്ചു.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ചു അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഇവരെ എല്ലാവരെയും ജാമ്യത്തിൽ വിട്ടിട്ടുണ്ട്. ആദ്യം കസ്റ്റഡിയിൽ എടുത്ത ആറാമത്തെ വ്യക്തിയെ ഇനി നടപടികൾ ഒന്നുമില്ലാതെ വിട്ടയച്ചതായും അറിയിച്ചു.
വിജയ് കുമാർ ശ്യോരാൻ ഹരിയാനയിലെ ചരഖി ദാദ്രി ജില്ലയിലെ ജഗ്രാംബാസ് ഗ്രാമ സ്വദേശിയായിരുന്നു.
ഈ വർഷം ആദ്യം സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പിലെ തന്റെ സർക്കാർ ജോലി രാജിവെച്ചിരുന്നു.അതിനുശേഷം
യുണൈറ്റഡ് കിംഗഡത്തിൽ ഉയർന്ന വിദ്യാഭ്യാസം തുടരുന്നതിനായി അദ്ദേഹം ഈ ജോലി വിട്ടതാണ്.
ബ്രിസ്റ്റോളിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാലയിൽ (UWE) ശ്യോരാൻ പഠനത്തിനായി ചേർന്നിരുന്നു.



