ഇറന്റെ ആക്രമണത്തിൽ യു എ ഇ യിൽ ഒരാൾ കൊല്ലപ്പെട്ടു
1 min read

ഇറന്റെ ആക്രമണത്തിൽ യു എ ഇ യിൽ ഒരാൾ കൊല്ലപ്പെട്ടു

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ ആശങ്ക വീണ്ടും വർധിപ്പിച്ചു. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൗണ്ട് പേസിഷ്കിയൻ വ്യക്തമാക്കിയതിന് പിന്നാലെ തന്നെ കുവൈറ്റ്‌ , സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
കുവൈത്തിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തെയും അതുമായി ബന്ധപ്പെട്ട ഇന്ധന സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണശ്രമത്തിൽ വ്യോമ പ്രതിരോധ സംവിധാനം പലതും തകർത്തുവെങ്കിലും ചില ഇടങ്ങളിൽ സ്ഫോടനങ്ങളും ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്താവള സുരക്ഷ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം സൗദി അറേബ്യയിലേക്കും നിരവധി ഡ്രോണുകൾ കടന്നുകയറാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പല ഡ്രോണുകളെയും തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണശാലകൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളെയാണ് ആക്രമണത്തിന് ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇതിനൊപ്പം ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ കടുപ്പമായി. വിവിധ രാജ്യങ്ങൾ സൈനിക ജാഗ്രത ഉയർത്തുകയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. സംഘർഷം വ്യാപിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ ഈ ആക്രമണങ്ങൾ നടത്തിയതെന്നാണ് വിലയിരുത്തൽ. എന്നാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയിലെ രാഷ്ട്രീയ ബന്ധങ്ങളെയും സുരക്ഷാ സാഹചര്യത്തെയും കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *