
യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ
ഇറാൻ പ്രസിഡന്റ് മസൗദ് പേസിഷ്കിയൻ മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനായി റഷ്യയുടെയും പാകിസ്താന്റെയും നേതാക്കളുമായി സംസാരിച്ചതായി അറിയിച്ചു. പ്രാദേശിക സുരക്ഷയും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകൾ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യപൂർവ്വേഷ്യയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നത്.
എക്സിൽ നടത്തിയ കുറിപ്പിൽ, റഷ്യൻ പ്രസിഡന്റ് വളടിമീർ പുടിൻ കൂടാതെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്എ ന്നിവരുമായി അദ്ദേഹം സംസാരിച്ചതായി പെസെഷ്കിയാൻ പറഞ്ഞു. മേഖലയിലെ നിലവിലെ സാഹചര്യം, സംഘർഷം കുറയ്ക്കാനുള്ള മാർഗങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മധ്യപൂർവ്വേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും, തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്രപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. മേഖലയിൽ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും ഉത്തരവാദിത്വപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ദിവസങ്ങളിലും മറ്റ് രാജ്യങ്ങളുമായും ചർച്ചകൾ തുടരാനാണ് ഇറാന്റെ തീരുമാനം. മേഖലയിൽ യുദ്ധസാഹചര്യം വ്യാപിക്കാതിരിക്കാൻ അന്താരാഷ്ട്ര സഹകരണവും സമാധാനപരമായ ഇടപെടലുകളും അനിവാര്യമാണെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കി.



