ഇന്ത്യൻ കപ്പലുകൾ ഏൽപിജി യുമായി ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ സുരക്ഷയോടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക്
1 min read

ഇന്ത്യൻ കപ്പലുകൾ ഏൽപിജി യുമായി ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ സുരക്ഷയോടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക്

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ സാധിച്ചു. ഇറാനും അമേരിക്ക–ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ലോകത്തിലെ പ്രധാന എണ്ണ-വാതക കടത്തുപാതയായ സ്ട്രൈറ്റ് ഓഫ് ഹോർമുസ് വഴി കപ്പൽ ഗതാഗതം വലിയ രീതിയിൽ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ എൽപിജി കപ്പലുകൾക്ക് പ്രത്യേക സുരക്ഷയോടെ യാത്ര തുടരാൻ സാധിച്ചത്.
ഇന്ത്യൻ പതാകയുള്ള എൽപിജി കപ്പലുകളായ ശിവാലിക്യും നന്ദാദേവിയും ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 40,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) കയറ്റിയിരിക്കുന്ന ശിവാലിക് കപ്പൽ ഇതിനകം കടലിടുക്ക് കടന്നതായും അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെ തുറമുഖത്ത് എത്തുമെന്നുമാണ് വിവരം.
സംഘർഷാവസ്ഥ തുടരുന്നതിനാൽ ഈ കപ്പലുകൾക്ക് ഇന്ത്യൻ നാവികസേന ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ യുദ്ധകപ്പലുകൾ അകമ്പടിയായി സഞ്ചരിക്കുകയാണ്. ഇതോടെ ഇന്ത്യൻ പൗരന്മാർക്കും വ്യവസായ മേഖലക്കും ആവശ്യമായ ഗ്യാസ് വിതരണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
ഇറാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഇടപെടലുകളും ഇതിന് സഹായകമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പറയുന്നു.

ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാതകളിലൊന്നാണ്. ലോകത്തിലെ എണ്ണയും ഗ്യാസ് കയറ്റുമതിയുടെ വലിയൊരു ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. മിഡിൽ ഈസ്റ്റ് സംഘർഷം ശക്തമായതോടെ നിരവധി കപ്പലുകൾ അവിടെ കുടുങ്ങിയ നിലയിലാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നായതിനാൽ ഈ കപ്പലുകളുടെ സുരക്ഷിത യാത്ര രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഏറെ നിർണായകമാണ്.
ആഗോള രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ്ജവിതരണം ഉറപ്പാക്കാൻ നയതന്ത്രവും സൈനികസുരക്ഷയും ഒരുമിച്ച് ഉപയോഗിക്കുന്നതാണ് ഈ നടപടിയിലൂടെ വ്യക്തമായതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *