ദേശീയം
അയോദ്ധ്യയിൽ ഉഗ്ര സ്ഫോടനം വീട് തകർന്നു അഞ്ചോളം പേർ കൊല്ലപ്പെട്ടു
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ADVERTISEMENT
വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റം; ഒമ്പത് യുകെ സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി മുംബൈയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ, ഇന്ത്യയും യുകെയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സുപ്രധാന പ്രഖ്യാപനം നടത്തി. യുകെയിലെ പ്രമുഖമായ ഒമ്പത് സർവകലാശാലകൾ ഉടൻ തന്നെ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും: • 9 യുകെ സർവകലാശാലകൾ: വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നാണിത്. ഈ ഒമ്പത് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കുന്നത്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തന്നെയുള്ള […]
