
കേരളത്തിൽ ദേശീയ പാതയിലെ സർവീസ് റോഡുകൾ ഇരുവശത്തേക്കും ഉള്ളത് എന്ന് ദേശീയ പാത അതോറിറ്റി
മലപ്പുറം: പുതിയതായി നിർമ്മിച്ച ദേശീയപാതയുടെ ഇരു വശങ്ങളിലുമുള്ള സർവീസ് റോഡുകൾ ഇരു വശത്തേക്കും ഉള്ള വഴിയാണെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരാവകാശ (RTI) അപേക്ഷയ്ക്ക് നൽകിയ മറുപടിയിലുമാണ് ഇത് സ്ഥിരീകരിച്ചിട്ടുള്ളത് എന്നാൽ, ഈ വിഷയത്തിൽ വിവിധ ഇടങ്ങളിൽ വാഹനം ഓടിക്കുന്ന ആളുകൾ തമ്മിലുള്ള തർക്കങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ദേശീയപാത നിർമ്മാണത്തിന് മുമ്പ് പ്രാദേശിക യാത്രകൾക്കായി ഉപയോഗിച്ചിരുന്ന റോഡുകൾ സാധാരണയായി 8 മുതൽ 9 മീറ്റർ വരെ വീതിയുള്ളവയായിരുന്നു. എന്നാൽ ഇപ്പോൾ സർവീസ് റോഡുകളുടെ വീതി 6.5 മീറ്ററായി കുറഞ്ഞിട്ടുണ്ട് — ചില സ്ഥലങ്ങളിൽ അതിലും കുറവാണ്.
നിലവിൽ ചെറുദൂര വാഹനങ്ങൾ, മിനി ലോറികൾ, ബസുകൾ, മറ്റു ചെറു വാഹനങ്ങൾ തുടങ്ങിയവയാണ് സർവീസ് റോഡുകൾ ഉപയോഗിക്കുന്നത്. അതേസമയം, വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ഇരു ചക്രവാഹനങ്ങളും പ്രധാന പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. സർവീസ് റോഡുകളുടെ നിരവധി ഭാഗങ്ങളിൽ ഇതിനകം തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ട്രാക്ടറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയെ പൂർണ്ണമായി സർവീസ് റോഡുകളിലേക്ക് മാത്രമായി നിയന്ത്രിച്ചാൽ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.
ദേശീയ നിലവാരപ്രകാരം 65 മീറ്റർ വീതിയുള്ള ദേശീയപാത, കേരളത്തിൽ 45 മീറ്ററായി ചുരുങ്ങിയതാണ് സർവീസ് റോഡുകളുടെ വീതിയെയും ഗണ്യമായി ബാധിച്ചത്.
‘ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന് പരിഹാരം കാണും’എന്ന് അതോറിറ്റി അറിയിക്കുന്നു
“ഇപ്പോൾ സർവീസ് റോഡുകൾ ഇരുവഴിയാണു. ഇടുങ്ങിയ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുണ്ട്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലൂടെ ചർച്ച നടത്തി ആവശ്യമായ ഭാഗങ്ങൾ ഏകദിശയാക്കും,” എന്ന് ദേശീയപാത ലിയാസൺ ഓഫീസർ.അറിയിച്ചു



