തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം ഏകദേശം 2 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടം പരാതി നൽകിയിരിക്കുന്നത് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി
1 min read

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം ഏകദേശം 2 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടം പരാതി നൽകിയിരിക്കുന്നത് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

@manoramaonline
malayalam.news18.com

തിരുവനന്തപുരം നഗരത്തിലെ കവടിയാർ പാലസ്കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പരാതിപ്രകാരം കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സ്വർണാഭരണങ്ങളാണ് കാണാതായത്. വജ്രവും വിലയേറിയ രത്നങ്ങളും പതിപ്പിച്ച ചില പുരാതന ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 40 പവനിലധികം സ്വർണ്ണം ഉൾപ്പെടുന്ന 12 ഓളം ആഭരണങ്ങൾ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ.
മോഷണം നടന്നത് 2025 ഒക്ടോബർ-നവംബർ മാസങ്ങൾക്കിടയിൽ ആയിരിക്കാമെന്നാണ് സംശയം. ആഭരണങ്ങൾ നഷ്ടപ്പെട്ടത് പിന്നീട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആദ്യം കൊട്ടാരത്തിനകത്ത് തന്നെ പരിശോധന നടത്തി. എന്നാൽ കണ്ടെത്താനാകാത്തതിനെ തുടർന്ന് അടുത്തിടെ പൊലീസിനെ സമീപിക്കുകയായിരുന്നു
സംഭവത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊട്ടാരത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വിരലടയാള വിദഗ്ധരും അന്വേഷണസംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന്റെ പിന്നിൽ ആരാണെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *