
കണ്ണൂരിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളികളായ 2 പേർ മരിച്ചു
കണ്ണൂർ കാക്കണം പാറയിൽ ഇടിമിന്നലേറ്റ് രണ്ട് അഥിതി തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. ചെങ്കൽ വെട്ട് തൊഴിലാളികളാണ് മരണപെട്ടത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.എങ്കിലും രക്ഷിക്കാനായില്ല അവിടെനിന്നു പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ ഇരുവരുടെയും മരണം സംഭവിച്ചു. പരുക്കേറ്റയാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.



