
പഞ്ചാബിലെ മുൻ ഡിജിപി യായ പിതാവിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച മകനെ മരിച്ച നിലയിൽ കണ്ടെത്തി
പഞ്ചാബ്: പഞ്ചാബിലെ മുൻ ഡിജിപിക്കും മുൻ മന്ത്രിയായ ഭാര്യയ്ക്കുമെതിരെ മകന്റെ മരണത്തിൽ കേസ്. മുൻ പഞ്ചാബ് ഡിജിപി ആയിരുന്ന മുഹമ്മദ് മുസ്തഫ ഭാര്യയും മുൻ മന്ത്രിയും ആയിരുന്ന റസിയ സുൽത്താന എന്നിവർക്കെതിരെയാണ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ മകൻ അഖിൽ അഖ്തർ അഞ്ച് ദിവസം മുൻപാണ് മരിച്ചത്. മരണത്തിന് പിന്നാലെ അഖിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന വീഡിയോകൾ പുറത്ത് വന്നതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത് . തന്റെ ഭാര്യയ്ക്ക് തന്റെ പിതാവുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നതായും തനിക്ക് വധഭീഷണിയുണ്ടെന്നും അഖിൽ വീഡിയോയിൽ വിശദമാക്കിയിരുന്നു.
ഒക്ടോബർ 16ന് സ്വന്തം വീട്ടിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിൽ പരിക്കുകളൊന്നും
കണ്ടിരുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമായിട്ടുണ്ട് . ഓഗസ്റ്റ് 27ന് അഖിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭാര്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടെന്നുംഭാര്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടെന്നും അമ്മയും സഹോദരിയും തന്നെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നതായും ആരോപിച്ചത്.



