1 min read
ചാലക്കുടിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
തൃശ്ശൂർ: ചാലക്കുടിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നിൽ ലിന്റോ (40) ആണ് വീടിന്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ ടിപ്പർ ലോറി ഡ്രൈവറാണ്.ലിന്റോയുടെ സുഹൃത്ത് ഒരു വെട്ട് കേസിൽ പ്രതിയാണ് ഇയാളെ കണ്ടെത്താനായുള്ള ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയിൽ എടുത്തത് എന്ന് കരുതുന്നു. . ഇന്നലെ രാത്രിയോട് കൂടിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്.പോലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ മനോവിഷമം മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു



