
പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം പി ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മൂക്കിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി.ഷാഫി പറമ്പിൽ
കോഴിക്കോട്: പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം പി ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മൂക്കിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി.ഷാഫി പറമ്പിൽ കോഴിക്കോട് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആണ് തെളിവുകൾ സഹിതം ഷാഫി പറമ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയില്‍ വച്ച് തന്നെ മര്‍ദിച്ചതെന്നാണ് ഷാഫി പറമ്പില്‍ എം.പിയുടെ വെളിപ്പെടുത്തല്‍. കൃത്യവിലോപനത്തിന്റെ പേരിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥൻ എങ്ങനെയാണ് വീണ്ടും സര്‍വീസില്‍ എത്തിയതെന്ന ഷാഫി ചോദിച്ചു ഉന്നയിച്ചു. വഞ്ചിയൂരുള്ള സിപിഎം ന്റെ ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനായ വ്യക്തിയാണ് ഈ അഭിലാഷ് ഡേവിഡ് എന്നും അദ്ദേഹം ആരോപിച്ചു പേരാമ്പ്രര ഇയാൾ എങ്ങനെ സെർവിസിൽ തിരിച്ചെത്തി എന്നു വ്യക്തമാക്കണം എന്ന് ഷാഫി ആവശ്യപ്പെട്ടു



