
ശബരിമല ദർശനത്തിനിടയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെഅവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം :ശബരിമല ദർശനത്തിനിടയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെ വിയോഗം വേർപാട് ഉണ്ടാക്കിയത് വളരെ ദുഖകരമായ അവസ്ഥയാണ് ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. അനീഷിന്റെ വിയോഗത്തിന്റെ കടുത്ത വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ വലിയൊരു മാതൃകയാണ് കേരളീയ സമൂഹത്തിന് നൽകുന്നത്.



