ലെസ്റ്റർ കേരള ഹിന്ദു അസോസിയേഷൻ്റെ നേതൃത്വത്തിൽ ജയ് ദുർഗ അമ്പലത്തിൽ വാർഷിക അയ്യപ്പ പൂജ നവംബർ 30-ന്
1 min read

ലെസ്റ്റർ കേരള ഹിന്ദു അസോസിയേഷൻ്റെ നേതൃത്വത്തിൽ ജയ് ദുർഗ അമ്പലത്തിൽ വാർഷിക അയ്യപ്പ പൂജ നവംബർ 30-ന്

ലെസ്റ്റർ: ലെസ്റ്ററിലെ അയ്യപ്പ ഭക്തർക്ക് ഭക്തിസാന്ദ്രമായ ഒരനുഭവമൊരുക്കി ഈ വർഷത്തെ വാർഷിക അയ്യപ്പ പൂജ നവംബർ 30-ന് നടക്കും. ലെസ്റ്റർ കേരള ഹിന്ദു അസോസിയേഷൻ്റെ (LEKHA) ആഭിമുഖ്യത്തിലാണ് പൂജാ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
എല്ലാ വർഷത്തെയും പോലെ ജയ് ദുർഗ അമ്പലമാണ് ഈ വർഷവും പൂജയ്ക്ക് വേദിയാകുന്നത്. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ ശബരിമല തീർത്ഥാടനത്തിന് ഒരുങ്ങുന്ന പുണ്യമായ മണ്ഡലകാലത്താണ് ലെസ്റ്ററിലും ഈ വാർഷിക പൂജ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നവംബർ 30, ഞായറാഴ്ച നടക്കുന്ന ചടങ്ങുകൾ ഭക്തിനിർഭരമായ ഭജനകളാലും കീർത്തനങ്ങളാലും മുഖരിതമാകുമെന്ന് സംഘാടകർ അറിയിച്ചു. പരമ്പരാഗത ആചാരങ്ങളോടെ നടത്തുന്ന പൂജയിൽ പങ്കെടുക്കാനും ഭഗവാൻ അയ്യപ്പൻ്റെ അനുഗ്രഹം വാങ്ങാനും ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ഭക്തജനങ്ങളെയും ലെസ്റ്റർ കേരള ഹിന്ദു അസോസിയേഷൻ (LEKHA) ടീം സ്നേഹപൂർവ്വം ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *