
ലെസ്റ്ററിലെ മലയാളി ഇൻഫ്ലുവൻസർമാരുടെ സംഗമം: ‘LMCC സീസൺ 2’ ഡിസംബർ 27-ന്
ലെസ്റ്റർ: ലെസ്റ്ററിലെ മലയാളി കണ്ടന്റ് ക്രിയേറ്റർമാരുടെയും (Content Creators) കുടുംബാംഗങ്ങളുടെയും ഏറ്റവും വലിയ കൂട്ടായ്മയായ LMCC (Leicester Malayalee Content Creators)യുടെ രണ്ടാം സീസൺ വരുന്നു. LMCC Season 1 വൻ വിജയമായതിനെ തുടർന്ന്, ‘LMCC Season 2’ ഡിസംബർ 27 ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഏകദേശം 150-ഓളം മലയാളി ഇൻഫ്ലുവൻസർമാരും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ആദ്യ സീസൺ വലിയ ശ്രദ്ധ നേടിയിരുന്നു.
പരിപാടിയുടെ തീയതിയും വേദിയും:
ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയാണ് LMCC സീസൺ 2 നടക്കുക. ലെസ്റ്ററിലെ സതേൺ സ്പൈസസ് റെസ്റ്റോറന്റ് പാർട്ടി ഹാളാണ് (Southern Spices Restaurant Party Hall) പരിപാടിക്ക് വേദിയാകുന്നത്.
മലയാളികൾക്കിടയിലെ കലാപരവും സാമൂഹികവുമായ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ കൂട്ടായ്മക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.



