മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി നടത്തിയ ഇസ്ലാമോഫോബിയ പരാമർശങ്ങളെ വൈസ് പ്രസിഡന്റ് വാൻസ് നിശിതമായി വിമർശിച്ചു.
1 min read

മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി നടത്തിയ ഇസ്ലാമോഫോബിയ പരാമർശങ്ങളെ വൈസ് പ്രസിഡന്റ് വാൻസ് നിശിതമായി വിമർശിച്ചു.

ന്യൂയോർക്ക് :സെപ്റ്റംബർ 11, 2001-ലെ ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കയിൽ ഇസ്ലാമോഫോബിയയെക്കുറിച്ച് ന്യൂയോർക്കിലെ മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി നടത്തിയ പരാമർശങ്ങളെ വൈസ് പ്രസിഡന്റ് വാൻസ് വിമർശിച്ചു.
“സോഹ്രാന്റെ അഭിപ്രായത്തിൽ, 9/11-ലെ യഥാർത്ഥ ഇര അവന്റെ ആന്റിയാണെന്നാണ് ചിത്രീകരിക്കുന്നത് അവൾക്ക് ചില മോശം നോട്ടങ്ങൾ ലഭിച്ചതാണ് സെപ്റ്റംബറിൽ കൊല്ലപ്പെട്ട നിരപരാധികൾ ആയ ആളുകളെക്കാൾ വലിയ കാര്യമായി മാംദാനി കാണുന്നത് എന്ന് വാൻസ് ശനിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു
മംദാനി ശനിയാഴ്ച ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള പ്രസംഗത്തിനിടെ തന്റെ അന്തരിച്ച ആന്റിയെ പരാമർശിച്ചിരുന്നു. 2001-ലെ ആക്രമണങ്ങൾക്കുശേഷം, ഹിജാബ് ധരിച്ച് യാത്ര ചെയ്യുമ്പോൾ സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ അവൾ നഗരത്തിലെ സബ് വെ ഉപയോഗിക്കുന്നത് നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *