
യു കെയിലെ കോഴിക്കോടുകാരുടെ സൗഹൃദ കൂട്ടായ്മയായ “നമ്മുടെ കോഴിക്കോട് ” എന്ന സംഘടന മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പേരിൽ ഈ വർഷത്തെ കൂടിച്ചേരൽ വിപുലമായി ആഘോഷിച്ചു.
ലണ്ടൻ:യുകെയിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മായായ “നമ്മുടെ കോഴിക്കോട് ” എന്ന സംഘടന മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പേരിൽ ഈ വർഷത്തെ കൂടിച്ചേരൽ ലണ്ടനിലെ ബാർക്കിങ്ങിൽ വിപുലമായി ആഘോഷിച്ചു. ഗ്രഹാതുര സ്മരണകളുയർത്തി നാടിന്റെ തന്നതായ സംസ്കാരവും കലകളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനോഹരമായ കലാപരിപാടികൾ ഇതിന്റെ ഭാഗമായിരുന്നു ഈ ആഘോഷം ബ്രിട്ടൻ മുഴുവനുമുള്ള മലയാളികൾ ഏവരും ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു. .ഈ ചടങ്ങിൽൽ യുകെയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.ഷാൻ ഹാൻസറോഡിന് ബിസിനെസ്സ് എക്സലൻറ്സ് അവാർഡ് നൽകിയതോടെപ്പം മെഡിക്കൽ രംഗത്തെ മികച്ച സംഭാവനകൾക്ക് ഡോ.റിയാസ് അബ്ദുള്ളയേയും(വൈസ് പ്രസിഡന്റ് നമ്മുടെ കോഴിക്കോട് )മാനാഞ്ചിറ ഫെസ്റ്റിൽ ആദരിച്ചു. മറ്റു മേഖലകളിൽ പ്രശസ്തരായ ശ്രീകുമാർ (ആനന്ദ് ടീ വീ),ജോസ് ചക്കാലക്കൽ,ഡോക്ടർ അനിത സേതുമാധവൻ,അനൂപ്&മൃതു,ടോണി ചെറിയാൻ,ജിനോ ജോർജ്,ഫിലിപ്പ് എബ്രഹാം ,കെ ജമീല,മനോജ് ശിവ എന്നിവരേയും ആദരിച്ചു. രുചികരമായ വിവിധങ്ങളായ വിഭവങ്ങൾ അടങ്ങിയ ഫുഡ് ഫെസ്റ്റിനു തൗഫീർ കൊയിലാണ്ടി നേതൃത്വം നൽകി. പ്രസിഡൻ്റ് മുഹമ്മദ് കേളോത്ത് അദ്ധ്യക്ഷ പ്രഭാഷണം നടത്തിയ ചടങ്ങിൽ. മലയാളി അസോസിയേഷൻ യൂ കെ എം എ പ്രസിഡന്റ് എബി മാത്യു ഉത്ഘാടകൻ ആയിരുന്നു. പരിപാടിയുടെ മുഖ്യ സംഘാടകൻ സെക്രട്ടറി ഡൽബെർട് മാണി, ഷൈനിഷ് മേലാടത്ത്, ജോയിൻ സെക്രട്ടറി ആക്വിബ്, എസിക്യൂട്ടീവ് മെംബേർസ് ആയ സിയാദ് കണ്ടംപ്പിലാക്കിൽ(ട്രെഷറർ ),അസീസ് സി ടീ ,ശ്യാം കുറുപ് ,മിഥുൻ പൊഴിയിൽ(ട്രെഷറർ ),
മറ്റ് പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയിരുന്ന അപർണ സൗപർണിക,അബിൻകൃഷ്ണ,ഫായി കൊച്ചുപുരയ്ക്കൽ,റോഷ്‌നി ജോസഫ് ,ബിജീഷ് ചാത്തോത്,നിനിതാ തോമസ്,.എന്നിവരുടെ സംഘാടന മികവുകൊണ്ട് പരിപാടി വൻ വിജയമായി തീർന്നു



