
ഗാസാ സമാധാന കരാർ: ഇസ്രയേൽ കാബിനറ്റ് അംഗീകരിച്ചു
ഗാസാ സമാധാന കരാർ: ഇസ്രയേൽ കാബിനറ്റ് അംഗീകരിച്ചു
ഇസ്രയേൽ സർക്കാർ ഹമാസിൽ നിന്നുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനായി സമാധാന പദ്ധതി അംഗീകരിച്ചു. ഇതോടെ രണ്ടുവർഷമായി നീണ്ട യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സുരക്ഷാ കാബിനറ്റിന്റെയും മന്ത്രിമാരുടെയും ദീർഘസമയ യോഗങ്ങൾക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഡൊണാൾഡ് ട്രംപ് അറിയിച്ചത് പ്രകാരം ഈ കരാറിന്റെ ആദ്യഘട്ടത്തിൽ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിന്മാറുകയും ചെയ്യും.
യു.എസ്. ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് പ്രകാരം. ഇസ്രയേൽ ഒരു നിശ്ചിത രേഖ വരെയായി പിന്മാറും, അതിനുശേഷം 72 മണിക്കൂറിനുള്ളിൽ ബന്ദികളും തടവുകാരും പരസ്പരം വിട്ടുകൊടുക്കും.
“എല്ലാ ബന്ദികളുടെയും മോചനം ഞങ്ങൾ ഉറപ്പാക്കി. ഇതൊരു സങ്കീർണ്ണമായ പ്രക്രിയയാണ്, ഒരുപക്ഷെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അവർ മോചിതരാകും.”ട്രമ്പ് അറിയിച്ചു
കരാറിന്റെ പ്രധാന ഘട്ടങ്ങൾ
1,ഇസ്രയേൽ ഗാസയിൽ നിന്ന് പിന്മാറും.
2,ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കും.
3,അന്താരാഷ്ട്ര സേന (ISF) ഗാസയിലെ സ്ഥിരത ഉറപ്പാക്കും.
4,യുഎസ് ഏകദേശം 200 സൈനികരെ മേൽനോട്ടത്തിനായി അയക്കും.



