
ഹമാസിന്റെ തടവിലുള്ള ജീവനോടെയിരിക്കുന്ന 20 ബന്ദികളെയും ഹമാസ് കൈമാറിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ഹമാസിന്റെ തടവിലുള്ള ജീവനോടെയിരിക്കുന്ന 20 ബന്ദികളെയും ഹമാസ് കൈമാറിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ഈ ബന്ദികൾ 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിന്റെ തെക്കൻ ഭാഗത്ത് നടത്തിയ ആക്രമണങ്ങളിൽ പിടിച്ചെടുത്തവരാണ്. ഇവരിൽ ഇരട്ട സഹോദരന്മാരായ സീവ് ബെർമാൻ, ഗാലി ബെർമാൻ എന്നിവരും ഉൾപ്പെടുന്നു. അവർ ഇന്ന് രാവിലെ ഗാസയിൽ ഒരുമിച്ച് കണ്ടുമുട്ടി
ബന്ദികളായവരെ വിട്ടയക്കുന്നതിനുപകര മായി ഇസ്രായേൽ 250 ഫലസ്തീൻ തടവുകാരെയും 1,700-ലധികം തടങ്കലിലായവരെയും മോചിപ്പിക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഇസ്രായേലിൽ എത്തി ചേർന്നിട്ടുണ്ട് അദ്ദേഹം ഉടൻ തന്നെ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതായിരിക്കും തുടർന്ന് അദ്ദേഹം ലോകനേതാക്കളുമായി സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായി ഈജിപ്തിലേക്ക് പോകും.



