
ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
ദുബായ്: ഇറാന്റെ അക്രമണങ്ങളെ തുടർന്ന്സു അടച്ചിട്ടിരുന്ന ദുബായ് എയർ പോർട്ട് സുരക്ഷാ പരിശോധനകളും സാങ്കേതിക നടപടികളും പൂർത്തിയായതിനെ തുടർന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും തുറന്നു. ഇതോടെ താൽക്കാലികമായി നിർത്തിവച്ചിരുന്ന നിരവധി അന്താരാഷ്ട്രവും ആഭ്യന്തരവുമായ വിമാന സർവീസുകൾ ക്രമാതീതമായി പുനരാരംഭിക്കുകയാണ്.
അപ്രതീക്ഷിത സാഹചര്യങ്ങളെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനം കുറച്ചുസമയം തടസ്സപ്പെട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ അടച്ചിടുകയും സമഗ്രമായ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. പരിശോധനകൾ പൂർത്തിയായതോടെ വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അധികൃതർ അനുമതി നൽകി.
വിമാനത്താവളം വീണ്ടും തുറന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. തടസ്സം മൂലം വൈകിയതോ റദ്ദാക്കിയതോ ആയ വിമാനങ്ങൾ വീണ്ടും ഷെഡ്യൂൾ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നിരുന്ന യാത്രക്കാരെ സഹായിക്കാൻ പ്രത്യേക കൗണ്ടറുകളും അധിക സ്റ്റാഫിനെയും വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് അവരുടെ വിമാനത്തിന്റെ സമയം ബന്ധപ്പെട്ട എയർലൈൻസുകളുമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയതോടെ യാത്രക്കാരും വിമാനക്കമ്പനികളും ആശ്വാസം പ്രകടിപ്പിച്ചു.



