ഞങ്ങളുടെ വിധി ഞങ്ങൾ തീരുമാനിക്കും’: ശത്രുക്കളെ ആക്രമിക്കാൻ ആരുടെയും അനുമതി വേണ്ടെന്ന് നെതന്യാഹു; തുർക്കിക്ക് ഗാസയിൽ സ്ഥാനമില്ല
ജെറുസലേം: ഇസ്രായേൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, തങ്ങളുടെ ശത്രുക്കളെ ആക്രമിക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ ലോകത്ത് ആരുടെയും അനുമതി ആവശ്യമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിലോ ലെബനനിലോ ഉള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇസ്രായേലിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ ശക്തമായ നിലപാട് പ്രഖ്യാപനം. നിരവധി യുഎസ് ഉദ്യോഗസ്ഥർ മേഖലയിൽ വെടിനിർത്തൽ […]
