
വാട്സ്ആപ്പ് കോളിലെ ശബ്ദം വിവാദമായ സാഹചര്യത്തിൽ തന്റെ വോയിസ് ചാറ്റിനോട് പ്രതികരിച്ച് നടന് അജ്മല്‍ അമീര്‍
തന്റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മൽ പറഞ്ഞു.വിവാദം ഉണ്ടായ ശബ്ദ രേഖ പുറത്തുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോട് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയായിരുന്നു അജ്മൽ അമീർ
വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങും ആണെന്നാണ് നടൻ പ്രതികരിച്ചത് ഇതുപയോഗിച്ച് എന്നെയും എന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടുംസര്വശക്തന്റെ അനുഗ്രഹം കൊണ്ട് അത് എല്ലാം തെറ്റാണെന്ന് തെളിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. തനിക്കൊരു ഒരു മാനേജറോ പി ആര് ടീമോ ഇല്ല. പണ്ട് എപ്പോഴോ എന്റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇനി മുതല്‍ അങ്ങോട്ട് എല്ലാ കണ്ടന്റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്.എന്നും നടൻ ഈ വിഡിയോയിൽ പറയുന്നു
രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്ക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സ്വാന്ത്യനിപ്പിച്ചുകൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയും നടൻ അറിയിച്ചു



