
യൂക്മ റീജിയണൽ കലാമേളയിൽ തുടർച്ചയായ മൂന്നാം വട്ടവും കപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക്!
യൂക്മ റീജിയണൽ കലാമേളയിൽ തുടർച്ചയായ മൂന്നാം വട്ടവും കപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക്!
കോവൻട്രി: യുകെയിലെ മലയാളി സമൂഹത്തിൻ്റെ കലാപരമായ ഒത്തുചേരലിന് വേദിയായ യുക്മയുടെ (UUKMA) ഈസ്റ്റ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) തങ്ങളുടെ സാംസ്കാരിക മേൽക്കൈ ഉറപ്പിച്ചു. കോവൻട്രിയിൽ ഒക്ടോബർ 11-ന് നടന്ന വാശിയേറിയ മത്സരങ്ങളിലാണ് LKC-യുടെ കലാപ്രതിഭകൾ മികവിൻ്റെ മുദ്ര പതിപ്പിച്ച് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കിഡ്ഡീസ് വിഭാഗത്തിൽ LKC-യുടെ രേവതി അജീഷ് വ്യക്തിഗത ചാമ്പ്യൻ ആയപ്പോൾ സീനിയർ വിഭാഗത്തിൽനിന്നും അഞ്ജന രമ്യയും ചാമ്പ്യനായി. കലാമേളയുടെ കലാപ്രതിഭയായി LKC-യുടെ കലേഷ് .ടി. രമണിയും തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ കലാമേളയിലെ ഏറ്റവും
ശ്രദ്ധേയമായ നിരവധി വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കുവാനും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് കഴിഞ്ഞു. ഇത് LKC-യുടെ വിജയത്തിന് ഇരട്ടി മധുരമായി.
യുകെ മിഡ്ലാൻഡ്സ് റീജിയണലിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനെട്ടോളം അസോസിയേഷനുകൾ പങ്കെടുത്ത പരിപാടി ആയിരുന്നു ഇത്



