ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു
1 min read

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു

ആറ്റിങ്ങൽ: ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു. ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന ആലപ്പുഴ സ്വദേശി 32 വയസുള്ള ജോബിൻ ജോർജ് ആണ് അറസ്റ്റിൽ ആയത് കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കര പാണ്ടികയിൽ അസ്മിന(38)യാണ്‌ മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്.. മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ ജോർജും തമ്മിൽ പരിചയപ്പെടുന്നത്. മാവേലിക്കരയിൽ ജോബിൻ ജോർജ്ജ്‌ ജോലിചെയ്തിരുന്ന ലോഡ്ജിലെ പാചകക്കാരിയായിരുന്നു അസ്മിന.അസ്മിന തന്റെ രണ്ടാമത്തെ ബന്ധത്തിലെ കുഞ്ഞിനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്. ജോബിൻ ജോർജ് ഗ്രീൻ ഇൻ ലോഡ്ജിൽ ജോലിക്കുകയറിയ വിവരം മനസ്സിലാക്കിയ അസ്മിന, ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇയാളെ അന്വേഷിച്ച് ലോഡ്ജിലെത്തുകയും ഒരുമിച്ചു മദ്യപിച്ച ശേഷം രണ്ടാമത്തെ ബന്ധത്തിൽ ഉള്ള കുട്ടിയെ കാണുന്നതുമായി ബന്ധപ്പെട്ട തർക്കം ഉടലെടുക്കുകയും അതിനെ തുടർന്ന് മദ്യക്കുപ്പി കൊണ്ട് അസ്മയെ തലക്കടിക്കുകയും ബോധം കേട്ട് വീണ അസ്മയെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപെടുത്തിയത് അതിന് ശേഷം കോഴിക്കോട്ടേക്ക് രക്ഷ പെട്ട പ്രതിയെ പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *