
പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ.
തിരുവനന്തപുരം∙ പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ..മുന്നണി വിട്ടുപോകാതെ തന്നെ മന്ത്രിമാർ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കാനും അതല്ല മന്ത്രിസഭയിൽ നിന്നു തന്നെ മന്ത്രിമാരെ പിൻവലിക്കണം എന്നും അഭിപ്രായങ്ങൾ ഉണ്ട്. പിഎം ശ്രീക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും സിപിഎം ന്റെ ഭാഗത്തു നിന്നും പുച്ഛിച്ചു തള്ളിയ സാഹചര്യത്തിൽ എന്തിനാണ് അപമാനം സഹിച്ചും മന്ത്രിസഭയിൽ തുടരുന്നത് എന്നും പാർട്ടിയിലെ ഒരു വിഭാഗം ചോദ്യം ഉയർത്തുന്നത്



