ഇന്ത്യക്ക് എതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ
1 min read

ഇന്ത്യക്ക് എതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലെ പ്രമുഖ പാകിസ്ഥാൻ മിലിട്ടറി അക്കാദമി (പി.എം.എ) കാക്കൂളിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ പാസാവുന്ന കേഡറ്റുകളെ അഭിസംബോധന ചെയ്താണ് ആർമി ചീഫ് അസിം മുനീർ പ്രസംഗിച്ചത്.
ഞങ്ങളെ ഭീഷണിപ്പെടുത്താനോ വാചകശബ്ദങ്ങളിലൂടെ അടിച്ചമർത്താനോ സാധിക്കില്ല.ആണവായുധങ്ങളാൽ സമ്പുഷ്ടമായ സാഹചര്യത്തിൽ പാകിസ്ഥാൻ ശക്തമായ തിരിച്ചടിക്കും എന്നും മുനീർ. ചെറുതായെങ്കിലും ഒരു പ്രകോപനത്തിന് ഇന്ത്യ മുതിർന്നാൽ നിസ്സംശയം ശക്തമായ മറുപടി നൽകിയിരിക്കും എന്ന് മുനീർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യയുമായ യുദ്ധത്തിൽ തന്റെ രാജ്യത്തിന്റെ സായുധസേന അസാധാരണമായ പ്രൊഫഷണലിസവും സൈനിക ശേഷിയും പ്രദർശിപ്പിച്ചുവെന്നും, എല്ലാ ഭീഷണികളെയും നിഷ്ക്രിയമാക്കി തങ്ങളെക്കാൾ വലിയ എതിരാളിയായ ഇന്ത്യയെ നേരിടുകയും അതിൽ തങ്ങൾ വിജയം നേടിയതായും മുനീർ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *