1 min read
തിരുവനന്തപുരത്ത് പായസം പാർസൽ നല്കാത്തതിന് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകർത്തു
തിരുവനന്തപുരം പോത്തൻകോടിൽ പായസം പാഴ്സൽ ആയി നൽകാത്തതിന് പായസകട വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്തതായി പരാതി. കടയിൽ ഉണ്ടായിരുന്നവർ ഈ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്
ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ശേഷം അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിനു സമീപം റോഡരികിൽകടയിലുണ്ടായിരുന്ന കാര്യവട്ടം സ്വദേശി യാസീൻ അദ്‌ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
ഇദ്ദേഹം നടത്തിവന്ന താൽക്കാലിക സംവിധാനത്തിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്.പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞപ്പോൾ പ്രകോപനം ഉണ്ടാവുകയും അതിനെ തുടർന്ന് പായസകട വാഹനം ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയും ഉണ്ടായത്



