ബംഗളുരുവിൽ മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1 min read

ബംഗളുരുവിൽ മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന സനാ പര്‍വീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സംഭവുമായി ബന്ധമുള്ള മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചാവക്കാട്

സ്വദേശി റിഫാസിന്റെ പേരില്‍ ആണ് പോലീസ് കേസ് എടുത്തത് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.

സനയുമായി സൗഹൃദത്തിലായിരുന്ന റിഫാസ്, സനയുടെ സ്വര്‍ണം തട്ടിയെടുത്തെന്നും കൂടുതല്‍ പണം ചോദിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നുമാണ് സനയുടെ കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *