ആഫ്രിക്കന്‍ രാജ്യമായ മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെയാണെന്ന് തിരിച്ചറിഞ്ഞു
1 min read

ആഫ്രിക്കന്‍ രാജ്യമായ മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെയാണെന്ന് തിരിച്ചറിഞ്ഞു

മോസാംബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോസാംബിക്കിലെ ബെയ്‌റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടത്ഈ അപകടത്തിൽ കാണാതായ ആളുകൾക്ക് വേണ്ടി തിരച്ചില്‍

തുടരുന്നതിനിടെയാണ് ഒരു മൃതദേഹം
തിരിച്ചറിയാൻ സാധിച്ചത് മലയാളി യുവാക്കള്‍ അടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി ഇനിയും തെരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരുന്നു. അപകടത്തില്‍ പെട്ട മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *