
കായിക മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചു.അർജെന്റീന ടീമിന്റെ കേരള സന്ദർശനം മാറ്റിവെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു സംഭവം
കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചു.അർജെന്റീന ടീമിന്റെ കേരള സന്ദർശനം മാറ്റിവെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു സംഭവം.റദ്ദാക്കിയ അർജന്റീന മത്സരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നവീകരണത്തിൽ ഉയർന്നുവന്ന വിവാദങ്ങളെക്കുറിച്ചു പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു ചാനൽ റിപ്പോർട്ടർമാരുടെ ചോദ്യം
മൈക്കും ക്യാമറകളും തള്ളി നീക്കിയാണ് മന്ത്രി അബ്‌ദുർ റഹ്മാൻ മാധ്യമ പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചത്
മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സിപിഎം എംഎൽഎ എ.സി. മൊയീദീനും മാധ്യമപ്രവർത്തകരോട് മൈക്കുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു



