ദുബൈയിൽ ടാക്‌സി നിരക്ക് കുത്തനെ കൂട്ടി; ആപ്പ് വഴിയുള്ള ബുക്കിംഗിന് പുതിയ നിരക്കുകൾ പ്രബല്യത്തിൽ
1 min read

ദുബൈയിൽ ടാക്‌സി നിരക്ക് കുത്തനെ കൂട്ടി; ആപ്പ് വഴിയുള്ള ബുക്കിംഗിന് പുതിയ നിരക്കുകൾ പ്രബല്യത്തിൽ

മിനിമം നിരക്ക് 13 ദിർഹമായി ഉയർത്തി; തിരക്കേറിയ സമയങ്ങളിൽ വലിയ വർധനവ്; പ്രവാസികൾക്ക് അധിക ഭാരം.
​ദുബൈ| ഇ-ഹെയിൽ സ്‌മാർട്ട് ആപ്പുകൾ വഴി ടാക്‌സി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അധിക സാമ്പത്തിക ഭാരം നൽകിക്കൊണ്ട് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. വർധനവ് അനുസരിച്ച് ടാക്‌സിയിലെ മിനിമം നിരക്ക് 12 ദിർഹമിൽ നിന്ന് 13 ദിർഹമായി ഉയർത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ബുക്കിംഗ് ഫീസും പീക്ക് അവർ സർചാർജും ഉൾപ്പെടെയുള്ള പുതിയ നിരക്കുകൾ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
​ആഴ്ചയിലെ ദിവസങ്ങളെയും സമയത്തെയും അടിസ്ഥാനമാക്കി നിരക്കുകൾ വ്യത്യാസപ്പെടും. പുതിയ വർധനവ് പ്രകാരം വിവിധ സമയങ്ങളിലെ നിരക്കുകൾ ഇങ്ങനെ:
​പുതിയ ടാക്‌സി നിരക്കുകൾ (ആപ്പ് ബുക്കിംഗ്)
സമയം/ദിവസം പീക്ക് അവർ ഫ്ലാഗ്ഫാൾ (തുടക്ക നിരക്ക്) പീക്ക് അവർ സർചാർജ്
തിങ്കൾ-വ്യാഴം രാവിലെ 8:00 – 9:59 വരെ; വൈകുന്നേരം 4:00 – 7:59 വരെ 5 ദിർഹം 7.5 ദിർഹം
തിങ്കൾ-വ്യാഴം സാധാരണ സമയം (നോൺ-പീക്ക്) 5 ദിർഹം 4 ദിർഹം
തിങ്കൾ-വ്യാഴം രാത്രി യാത്ര (12:00-5:59 am) 5.5 ദിർഹം 4.5 ദിർഹം
വെള്ളിയാഴ്ച രാവിലെ 8:00 – 9:59 വരെ; വൈകുന്നേരം 4:00 – 9:59 വരെ 5 ദിർഹം 7.5 ദിർഹം
ശനി, ഞായർ വൈകുന്നേരം 4:00 – 9:59 വരെ 5 ദിർഹം 7.5 ദിർഹം
ശനി, ഞായർ രാത്രി 10:00 – 11:59 വരെ

Leave a Reply

Your email address will not be published. Required fields are marked *