
ബംഗളുരുവിൽ മലയാളി ദമ്പതികൾ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ കാറിൽ പിന്തുടർന്ന് ഇടിച്ച് കൊലപ്പെടുത്തി
ബംഗളുരു :ബെംഗളൂരുവിൽ ഒക്ടോബർ 25-ന് റോഡിലെ തർക്കത്തിനെ തുടർന്ന് ഉണ്ടായ സംഭവത്തിൽ ഫുഡ് ഡെലിവറി ഏജന്റ് നെ കാർ ഇടിച്ചു കൊലപെടുത്തിയ കേസിൽ
കാർ ഓടിച്ച മലയാളിയും 32-കാരനുമായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ , ഭാര്യ ആരതി ശർമ്മ (30, ജമ്മു കാശ്മീർ) എന്നിവരെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന്റെ വിവരങ്ങൾ പ്രകാരം, 24 വയസുള്ള സ്കൂട്ടർ യാത്രക്കാരനായ ദർശൻ എന്ന യുവാവിനെ, റോഡിലെ ചെറിയ തർക്കത്തിന് പിന്നാലെ ജെ.പി. നഗറിന് സമീപം കാറിൽ പിന്തുടർന്ന് ഇടിച്ച് കൊലപെടുത്തി എന്നതാണ് കുറ്റം
ഈ ദമ്പതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി, 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റടിയിൽ വിട്ടു



