ലയണൽ മെസി മാർച്ചിൽ കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി,അബ്‌ദുർ റഹ്മാൻ രണ്ട് ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ ലഭിച്ചുവെന്ന് മന്ത്രി
1 min read

ലയണൽ മെസി മാർച്ചിൽ കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി,അബ്‌ദുർ റഹ്മാൻ രണ്ട് ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ ലഭിച്ചുവെന്ന് മന്ത്രി

കൊച്ചി :ലൈണൽ മെസ്സി കേരളത്തില്‍ അടുത്തവർഷം മാർച്ചിൽ വരുമെന്ന് പ്രസ്താവിച്ച്‌ കായിക മന്ത്രി വി അബ്‌ദുർ റഹ്മാൻ 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ തനിക്ക് വന്നതായി അവകാശപ്പെട്ടു വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് മെയിലിലൂടെ ഉറപ്പ്. കിട്ടിയതായി മന്ത്രി പറഞ്ഞു. മുൻനിശ്ചയിച്ച പ്രകാരം ഈ മാസം ആയിരുന്നു മെസ്സിയും സംഘവും വരേണ്ടിയിരുന്നത് . സ്റ്റേഡിയത്തിലെ അസൗകര്യം ആണ് ഇതിന് തടസ്സം നിന്നത് എന്നാണ് മന്ത്രി വിശദീകരിച്ചത്
മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, അറ്റകുറ്റ പണികൾക്ക് എന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങൾ കത്തി പടരുകയാണ് സ്റ്റേഡിയം ഇനി പഴയപടി എപ്പോഴാകും, എന്തൊക്കെയാണ് കരാറിൽ ഉൾകൊള്ളിച്ചിട്ടുള്ള വ്യവസ്ഥകൾ , സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *