യു കെ യിലെ കാര്‍ഡിഫിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.
ലണ്ടൻ : യു കെ യിലെ കാര്‍ഡിഫിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്‍ഡിഫിലെ ക്ലിഫ്ടണ്‍ റോഡില്‍ താമസിച്ച് വരികയായിരുന്ന ശ്രീ റെജി ജോര്‍ജാണ് ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് മരണപ്പെട്ടത്. 48 വയസ്സ് മാത്രമായിരുന്നു ശ്രീ റെജി ജോർജിന്റെ പ്രായം. മൂവാറ്റുപുഴയിലെ കയനാട് സ്വദേശിയായ ശ്രീ റെജി ജോർജ് തച്ചുകുന്നേല്‍ കുടുംബാംഗമാണ്. 2009 ല്‍ യു കെ യിലെ സൗത്തെന്‍ഡില്‍ എത്തിയ ശ്രീ റെജി ജോർജ് 2 വര്‍ഷം മുന്‍പാണ് കാര്‍ഡിഫില്‍ എത്തിയത്. കാർഡിഫിൽ വീട്ടിൽ മകന്‍ ആല്‍ബിയോടൊപ്പമാണ് ശ്രീ റെജി ജോർജ് താമസിച്ചിരുന്നത്.
ശ്രീ റെജി ജോർജിന്റെ സഹോദരന്‍ റിജോയും കുടുംബവും യു കെ യിലുണ്ട്. പരേതരായ ശ്രീ റ്റി എസ് ജോര്‍ജ്, ശ്രീമതി സറാമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍.
ശ്രീ റെജി ജോർജിന്റെ ഭൗതീക ശരീരം നാട്ടില്‍ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.



