
ഗാസയിൽ നിന്ന് മോചിതനായ ഇസ്രായേൽ യുവാവ് തനിക്ക് ഹമാസിന്റെ തടവിലിരിക്കെ നേരിട്ട ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവും അത് മൂലം ഉണ്ടായ വേദനയും വെളിപ്പെടുത്തി
ഗാസയിൽ നിന്ന് മോചിതനായ ഒരു ഇസ്രായേൽ യുവാവ് തനിക്ക് ഹമാസിന്റെ തടവിലിരിക്കെ നേരിട്ട ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവും അത് മൂലം ഉണ്ടായ വേദനയും ആദ്യമായി വെളിപ്പെടുത്തി.
21 വയസ്സുള്ള റോം ബ്രാസ്ലാവ്സ്കി എന്ന യുവാവ് 2023 ഒക്ടോബർ 7-ന് നോവ മ്യൂസിക് ഫെസ്റ്റിവലിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ പാലസ്തീൻ ഇസ്ലാമിക് ജിഹാദ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായിരുന്നു.
അദ്ദേഹം രണ്ടുവർഷത്തിലധികം ഹമാസിന്റെ തടവിൽ ക്രൂരമായ സാഹചര്യങ്ങളിൽ ആണ് കഴിഞ്ഞിരുന്നത് . കഴിഞ്ഞ മാസം അമേരിക്കയുടെ ഇടപെടലിൽ നടന്ന വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി ജീവനോടെ ഉണ്ടായിരുന്ന തടവുകാരെ വിട്ടയക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം മോചിതനായത്.
ഇസ്രായേൽ ചാനൽ 13-ലെ ഹസിനോർ എന്ന പരിപാടിയിൽ അദ്ദേഹം താൻ നേരിട്ട ക്രൂരമായ അനുഭവം വിവരിച്ചു. “അവർ തന്റെ ധരിച്ചിരുന്ന എല്ലാം അടിവസ്ത്രം വരെ അഴിപ്പിച്ചു. മുഴുവനായും നഗ്നനാക്കി കെട്ടിയിട്ടു. ആഹാരമില്ലാതെ വേദനയിൽ തളർന്നുനിൽക്കേണ്ടി വന്നു. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു: ‘ദയവായി എന്നെ രക്ഷിക്കൂ’,” അദ്ദേഹം പറഞ്ഞു.
അദ്ദേഹം പറഞ്ഞു, ഇത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു.പ്രധാന ലക്ഷ്യം എന്നെ അപമാനിക്കുക. എന്റെ ആത്മാഭിമാനം തകർക്കുക. അതാണ് അവർ ചെയ്തത്. തനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.എന്നാണ് അദ്ദേഹം പറഞ്ഞത് അത് ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു.”
ബ്രാസ്ലാവ്സ്കിയുടെ മൊഴി ഗാസയിലെ തടവുകാരിൽ നിന്നുള്ള ഭീകരതയുടെ നേർ കാഴ്ചകൾ ആണ് തുറന്ന് കാണിക്കുന്നത്.
ഇതിനുമുമ്പ് ചില സ്ത്രീ തടവുകാർ — അമിത് സുസ്സാന, ഇലാന ഗ്രിറ്റ്സേവ്സ്കി, ഡാഫ്ന എലിയാക്കിം എന്നിവരും — ഗാസയിൽ നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
ബ്രാസ്ലാവ്സ്കിയുടെ അമ്മ ടാമി, തന്റെ മകനെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ ലോകമെമ്പാടും പ്രചാരണം നടത്തിയിരുന്നു. ഭക്ഷണം വാഗ്ദാനം ചെയ്ത് ഇസ്ലാമിലേക്ക് മതം മാറണം എന്ന് ഹമാസ് തീവ്രവാദികൾ ആവശ്യപ്പെട്ടു എങ്കിലും മകൻ അതിൽ സമ്മതിച്ചില്ലെന്ന് അമ്മ പറഞ്ഞു.
മോചിതനായപ്പോൾ, ബ്രാസ്ലാവ്സ്കി ഇസ്രായേൽ പതാകയണിഞ്ഞ് ഐ.ഡി.എഫ് അംഗങ്ങളെ വരവേറ്റത് മാധ്യമങ്ങളിൽ കാണിച്ചിരുന്നു
യുദ്ധം ആരംഭിച്ചത് 2023 ഒക്ടോബർ 7-ന് ഹമാസ് ആക്രമണത്തോടെ ആയിരുന്നു. 1,200 പേർ കൊല്ലപ്പെടുകയും 251 പേർ പിടിക്കപ്പെടുകയും ചെയ്തു. അതിന് പിന്നാലെ ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗാസാ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏകദേശം 69,000 പേർ കൊല്ലപ്പെട്ടു
ഗാസയിലെ അവസാന 20 തടവുകാരെ കഴിഞ്ഞ മാസം സമാധാന ഉടമ്പടിയിലൂടെ തിരിച്ചുനൽകിയതായി റിപ്പോർട്ട്കൾ പറയുന്നു.



