
പാലക്കാട് ചിറ്റൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു.
പാലക്കാട്: ചിറ്റൂരിലെ കല്ലിങ്ങലിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. കാട്ടു പന്നി വാഹനത്തിന് കുറുകെ ചാടിയതാണ് അപകടം ഉണ്ടാകാൻ കാരണം എന്ന് പറയപ്പെടുന്നു ശയാഴ്ചയാണ് അപകടം നടന്നത് അപകടത്തിൽ മൂന്നു പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ള മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മരണപ്പെട്ടവർ: പാലക്കാട് നൂറടി റോഡിലെ രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യക്കരയിലെ സന്തകുമാറിന്റെ മകൻ സനൂഷ് (19).
പരിക്കേറ്റവർ: ചന്ദ്രനഗറിലെ അദിത്യൻ (23), യാക്കരയിലെ ഋഷി (24), നെന്മാറയിലെ ജിതിൻ (21).



