കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ പുലർച്ചെ സ്വകാര്യ സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുറഞ്ഞത് 17പേർ വെന്ത് മരിച്ചു
1 min read

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ പുലർച്ചെ സ്വകാര്യ സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുറഞ്ഞത് 17പേർ വെന്ത് മരിച്ചു

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഇന്ന് പുലർച്ചെ ഒരു സ്വകാര്യ സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുറഞ്ഞത് 17പേർ തീപിടിച്ച് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബസിൽ വൻതീപിടിത്തമുണ്ടാകുകയും ബസ് പൂർണമായും കത്തിനശിക്കുകയും ചെയ്തു.
ഹിരിയൂർ താലൂക്കിലെ ഗോർലത്ത് ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിക്കുകയും, തീ അതിവേഗം പടരുകയും ചെയ്തു. ഇതോടെ നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി.
ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബസാണ് ദേശീയപാത 48-ൽ അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *