
തൃശൂർ പീച്ചിക്കടുത്ത് മയിലാട്ടും പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
തൃശൂർ: പീച്ചിക്കടുത്ത് മയിലാട്ടും പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോട് അടുത്താണ് സംഭവം.
ഷിബുവും ഷിബുവിനോടൊപ്പം മറ്റ് നാല് പേരുമുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു എന്നാൽ ഷിബുവിന് ഓടി മാറാൻ കഴിഞ്ഞില്ല വീണുപോയ ഷിബുവിനെ കാട്ടന ആക്രമിക്കുകയുമായിരുന്നു സംഭവസ്ഥലത്തു വച്ചു തന്നെ ഷിബു മരണപ്പെട്ടു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഷിബുവിൻ്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി



