നടൻ മമ്മൂട്ടി ക്കെതിരെ സോഷ്യൽ മീഡിയയിൽ സിപിഐഎം സൈബർ ആക്രമണം ശക്തമാകുന്നു
1 min read

നടൻ മമ്മൂട്ടി ക്കെതിരെ സോഷ്യൽ മീഡിയയിൽ സിപിഐഎം സൈബർ ആക്രമണം ശക്തമാകുന്നു

വയനാട് : വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ചതിനെ തുടർന്ന് നടൻ മമ്മൂട്ടി ക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ശക്തമാകുന്നു. സന്ദർശനത്തിനിടെ ജില്ലയിലെ സിപിഎം പാർട്ടി ജില്ലാ സെക്രട്ടറിയോട് നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ പിന്നാലെ വരുന്നത് എന്ന് ചോദിച്ചതിനെ തുടർന്നാണ്വി വാദം തുടങ്ങിയത്.
വയനാട്ടിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ പുരോഗതി നേരിട്ട് അറിയാൻ മമ്മൂട്ടി സ്ഥലത്തെത്തിയതാണെന്നാണ് വിവരം. സന്ദർശനത്തിനിടെ ജില്ലയിലെ പാർട്ടി സെക്രട്ടറിയോട് ചില കാര്യങ്ങളിൽ അസന്തോഷം പ്രകടിപ്പിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചു. ഇതിനെ തുടർന്ന് ചിലർ മമ്മൂട്ടിക്കെതിരെ വിമർശനവുമായി രംഗത്തെത്തുകയും സൈബർ ആക്രമണം ശക്തമാകുകയും ചെയ്തു.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സന്ദർശനം പൂർണമായും സ്വകാര്യമായിരുന്നുവെന്നും മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ച് വ്യക്തിപരമായി അറിയാനാണ് അദ്ദേഹം സ്ഥലത്തെത്തിയതെന്നും, രാഷ്ട്രീയപരമായ യാതൊരു പ്രതികരണവും അദ്ദേഹം നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ഒരു സ്വകാര്യ സന്ദർശനത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് വിവാദം ഉണ്ടാക്കിയതെന്നാണ് മമ്മൂട്ടിയെ പിന്തുണക്കുന്നവർ പറയുന്നത്. അതേസമയം ചിലർ സംഭവത്തെ രാഷ്ട്രീയപരമായി വ്യാഖ്യാനിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.
വിവാദം ശക്തമായ സാഹചര്യത്തിൽ മമ്മൂട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളെ കുറിച്ച് അടുത്ത വൃത്തങ്ങൾ ശക്തമായ അസന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *