കോഴിമാലിന്യ സംസ്കരണശാലയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി; എ.എസ്.പി.ക്ക് പരിക്ക് പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു; പ്രതിഷേധക്കാർ ശാലയ്ക്ക് തീ വെച്ചു
കോഴിക്കോട് :കോഴിക്കോട് താലൂക്കിലെ അമ്പായത്തോട് പ്രദേശത്ത് “ഫ്രെഷ് കട്ട്”എന്ന പേരുള്ള കോഴിമാലിന്യ സംസ്കരണ യൂണിറ്റിനെതിരെ ചൊവ്വാഴ്ച നടന്ന പ്രദേശവാസികളുടെ പ്രതിഷേധ സമരം അക്രമാസക്തമായി ഇരുത്തുള്ളി സിവിക് പ്രൊട്ടസ്റ്റ് കമ്മിറ്റി നേതൃത്വത്തിലുള്ള പ്രതിക്ഷേധക്കാർ അമ്പായത്തോട് ഭാഗത്തേക്ക് കോഴിമാലിന്യം കൊണ്ടുപോകുന്ന വാഹനത്തെ തടഞ്ഞ്. വാഹനത്തിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് പോലീസ് ആദ്യം കണ്ണീർവാതകം പ്രയോഗിക്കുകയും പിന്നീട് ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതിഷേധക്കാർ ഫാക്ടറിക്ക് തീ വെച്ചു. പ്രതിഷേധക്കാർ ഫാക്ടറിക്ക് തീ ഇട്ടത്തോടെയാണ് സ്ഥിതി ഗതികൾ രൂക്ഷമായത്. പ്രതിഷേധക്കാർ എറിഞ്ഞ കല്ലുകൾ കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടന്റ് കെ.ഇ. ബൈജു ഉൾപ്പെടെ കുറച്ചു പോലീസുകാർക്ക് പരിക്ക് പറ്റുന്ന സാഹചര്യം ഉണ്ടായി.



