ഗോവ നൈറ്റ് ക്ലബ് തീപിടിത്തം 25 പേർക്ക് ദാരുണാന്ത്യം
1 min read

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം 25 പേർക്ക് ദാരുണാന്ത്യം

ഗോവയിലെ ബർച്ച് ബൈ റോമിയോ ലെയിൻ ക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചു;
വടക്കൻ ഗോവയിലെ അർപോറയിൽ ശനിയാഴ്ച രാത്രി ഒരു ക്ലബ്ബിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ടു; ഇതിൽ 4 പേർ വിനോദസഞ്ചാരികളാണ്. പൊലീസ് നൽകിയ വിവരമനുസരിച്ച്, രാത്രി പന്ത്രണ്ടിന് ഗോവയിലെ പ്രശസ്തമായ ബാഗാ കടൽത്തീരത്തിന് സമീപമുള്ള ‘ബർച്ച് ബൈ റോമിയോ ലെയിൻ’ എന്ന ക്ലബ്ബിലാണ് ഉണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം എന്ന് പ്രാഥമിക സംശയം. നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനങ്ങൾ ഞായറാഴ്ച പുലർച്ചെവരെ തുടർന്നു.
പോലീസ് പറഞ്ഞത് പ്രകാരം, കൂടുതൽ പേരും ക്ലബ്ബിൽ ജോലി ചെയ്തിരുന്ന സ്റ്റാഫാണ്. 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. തീ അടുക്കള ഭാഗത്ത് ആണ് കൂടുതൽ കേന്ദ്രീകരിച്ചത്. കാരണം ഇതുവരെ വ്യക്തമല്ല. ഭൂരിഭാഗം മൃതദേഹങ്ങളും അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത്, ഇത് അവിടെ ജോലി ചെയ്ത സ്റ്റാഫാണെന്ന് സൂചിപ്പിക്കുന്നു
ഡാൻസ് ഫ്ലോറിൽ നിന്നാണ് തീ പടർന്നത്’
ഏകദേശം 100 പേർ ഡാൻസ് ഫ്ലോറിലുണ്ടായിരുന്നു. തീ പടർന്നപ്പോൾ പലരും താഴത്തെ നിലയിലെ അടുക്കളയിലേക്ക് ഓടി; അവിടെ അവർ കുടുങ്ങിയതോടെ രക്ഷപെടാൻ ആവാതെ മരണം സംഭവിക്കുകയായിരുന്നു
തീ ഒന്നാം നിലയിൽ നിന്ന് തുടങ്ങിയതായാണ്
പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടത് അധികം ആളുകളും പുറത്തേക്കുള്ള വാതിലുകളില്ലാത്ത ബെസ്മെന്റ് ഏരിയയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത് തീ ഒന്നാം നിലയിൽ ആരംഭിച്ച് മുഴുവൻ കെട്ടിടത്തിലേക്കും പടരുകയാണ് ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *