യുകെ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി വിഷ്ണു വിജയകുമാറിന്റെ മരണവാർത്ത എത്തി
1 min read

യുകെ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി വിഷ്ണു വിജയകുമാറിന്റെ മരണവാർത്ത എത്തി

കവൻട്രി :യുകെ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി
വിഷ്ണു വിജയകുമാറിന്റെ മരണവാർത്ത എത്തി തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാർ (26) എന്ന മലയാളി യുവാവിന്റെ മൃതദേഹം കവൻട്രിയിലെ ടൗണിലുള്ള സ്വാൻ വെൽ ലേക്കിൽ നിന്ന് കണ്ടെത്തി.

ശനിയാഴ്ചയാണ് വിഷ്ണുവിനെ കവൻട്രിയിൽ നിന്ന് കാണാതായതായത് കൂട്ടുകാർക്കൊപ്പം ഔട്ടിങ്ങിനുപോയ വിഷ്ണു പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങി വന്നില്ല പാർട്ടി കഴിഞ്ഞതിനു ശേഷം ടാക്സിക്കായി കാത്തു നിൽക്കുന്നത് കണ്ടു എന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി
പഠനത്തിനൊപ്പം വെയർഹൗസിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു തിങ്കളാഴ്ച ജോലിക്ക് വിഷ്ണുവിനെ കാണാത്തതിനെ തുടർന്ന് മലയാളികളായ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ്, വിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന ആന്ധ്ര സ്വദേശികൾ വിഷ്ണുവിന്റെ തിരോധനത്തെ പറ്റി അറിയിച്ചത്
വിഷ്ണു ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സഹായം തേടി കുടുംബം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *