ബർമിംഗ്ഹാമിൽ ഉണ്ടായ കത്തി കുത്തിൽ 18 വയസുള്ള കൗമാരക്കാരൻ കൊല്ലപ്പെട്ടു
1 min read

ബർമിംഗ്ഹാമിൽ ഉണ്ടായ കത്തി കുത്തിൽ 18 വയസുള്ള കൗമാരക്കാരൻ കൊല്ലപ്പെട്ടു

ബെർമിംഹാം :വെസ്റ്റ് മിഡ്‌ലാൻഡ്സിൽ വെള്ളിയാഴ്ച ഒരു പള്ളിക്ക് പുറത്തുണ്ടായ കുത്തേറ്റ സംഭവത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 9 മണിക്ക് തൊട്ടുമുമ്പ്, ബർമിംഗ്ഹാമിലെ സാൻഡ്‌വെല്ലിലെ സ്മെത്വിക് റോഡിലുള്ള ഒരു പള്ളിക്കു പുറത്തുണ്ടായ സംഘർഷത്തെ തുടർന്ന് ആണ് സംഭവം ഉണ്ടാകുന്നത്
ജാമിയ മസ്ജിദ് പള്ളിയുടെ കാർ പാർക്കിലാണ് 18 വയസ്സുള്ള സീഷാൻ അഫ്സാൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
19 വയസ്സുള്ള ഒരാളെയും 20 വയസ്സുള്ള മറ്റൊരാളെയും ഗുരുതര മല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ ആക്രമണം മതപരമോ വംശീയമോ ആയ പ്രേരണയുള്ളതാണെന്ന് പോലീസ് കരുതുന്നില്ല.
വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസ് സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും ആരൊക്കെ ഉൾപ്പെട്ടിരുന്നുവെന്നും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *