പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
1 min read

പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്.
ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളോടൊപ്പം റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്.
ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ക്രിസ് ബിജു ഒഴുക്കിൽപ്പെട്ടത്.
ഇന്നലെ രാത്രി പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയിരുന്നു എങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല. ഈരാറ്റുപേട്ടയിൽ നിന്നുമുള്ള സ്കൂബ ഡൈവിംഗ് ടീം അംഗങ്ങൾ എത്തി മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *