യു കെ
വംശീയാധിക്ഷേപം: സ്വന്തം എംപിയെ ന്യായീകരിച്ച് റിഫോം യുകെ; പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് നേതൃത്വം
ലണ്ടൻ: ടെലിവിഷൻ പരസ്യങ്ങളിൽ കറുത്ത വർഗ്ഗക്കാരെയും ഏഷ്യക്കാരെയും അമിതമായി കാണിക്കുന്നു എന്ന റിഫോം യുകെ എംപി സാറാ പോച്ചിന്റെ പരാമർശം വൻ വിവാദത്തിൽ. വംശീയാധിക്ഷേപമാണ് എംപി നടത്തിയതെന്ന രൂക്ഷമായ ആരോപണം ഉയർന്നതോടെ, അവരെ പ്രതിരോധിച്ച് പാർട്ടി നേതൃത്വം രംഗത്തെത്തി. പാർട്ടിയുടെ നയരൂപീകരണ വിഭാഗം മേധാവി സിയ യൂസഫാണ് സാറാ പോച്ചിനെ പിന്തുണച്ച് സംസാരിച്ചത്. സാറാ പോച്ചിൻ തന്റെ അടുത്ത സുഹൃത്തും മികച്ച എംപിയുമാണെന്ന് വിശേഷിപ്പിച്ച സിയ യൂസഫ്, അവരുടെ വാക്കുകൾ “മോശമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടു” എന്ന് സമ്മതിച്ചു. […]
കീർ സ്റ്റാർമറിന് തിരിച്ചടി. ലേബർ പാർട്ടിയിൽ വീണ്ടും ആഭ്യന്തരകലഹം:
ലണ്ടൻ: പ്രധാന തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെ, ബ്രിട്ടീഷ് ലേബർ പാർട്ടിയിൽ നേതൃത്വത്തിനെതിരെ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. ആഞ്ചല റേയ്‌നറുടെ രാജിയെത്തുടർന്നുണ്ടായ ഉപനേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ വിശ്വസ്ത സ്ഥാനാർത്ഥിയായ ബ്രിഡ്ജറ്റ് ഫിലിപ്‌സണെ അട്ടിമറിച്ച് ലൂസി പവൽ വിജയിച്ചു. ഈ വിജയം ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമറിന് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം സ്റ്റാർമർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ പവലിനെ, അദ്ദേഹത്തിന്റെ വിമർശകനായി അറിയപ്പെടുന്ന ആൻഡി ബേൺഹാം ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു. അതിനാൽ തന്നെ, ഈ […]
ഇംഗ്ലണ്ടിൽ ഈ വർഷം വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചു ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കി
ഇംഗ്ലണ്ടിൽ ഈ വർഷം വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചു 2025 ഒക്ടോബർ 26 ഞായറാഴ്ചയാണ് ഇത് സംഭവിച്ചത് രാത്രിയിൽ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കും ഇതോടെ എല്ലാവർക്കും ഒരു മണിക്കൂർ അധികമായി ഉറക്കം ലഭിക്കും. ഇത് ബ്രിട്ടീഷ് സമ്മർ ടൈം (BST)-ൽ നിന്ന് ഗ്രിനിച്ച് മീൻ ടൈം (GMT)-ലേക്ക് മാറുന്ന സമയമാണ്. 1, ക്ലോക്കുകൾ പിന്നോട്ടാക്കുന്നത് എപ്പോൾ? ഓരോ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ച 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കും. 2025-ൽ അത് ഒക്ടോബർ 26-ന് […]
ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഒരു ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി
ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഒരു ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരിയായ പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതിനെ തുടർന്ന്, ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു സ്ത്രീ സംഭവവുമായി ബന്ധപ്പെട്ടു പോലീസിന്റെ നിരീക്ഷണത്തിലാണ് ചൊവ്വാഴ്ച രാവിലെ 11.15ഓടെ ഇസ്ലിപ്പിലെ മിഡിൽ സ്ട്രീറ്റിലുള്ള ഒരു വീട്ടിൽ മൂന്നു കുട്ടികളെ ആക്രമിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് എത്തുകയായിരുന്നു. ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. . ഒരു പെൺകുട്ടി, ഒരു ബാലൻ, കൂടാതെ 49 വയസ്സുകാരിയായ സ്ത്രീ എന്നിവരെ പരിക്കുകളോടെ കണ്ടെത്തി, അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് […]
ലെസ്റ്റർ കേരള ഹിന്ദു അസോസിയേഷൻ്റെ നേതൃത്വത്തിൽ ജയ് ദുർഗ അമ്പലത്തിൽ വാർഷിക അയ്യപ്പ പൂജ നവംബർ 30-ന്
ലെസ്റ്റർ: ലെസ്റ്ററിലെ അയ്യപ്പ ഭക്തർക്ക് ഭക്തിസാന്ദ്രമായ ഒരനുഭവമൊരുക്കി ഈ വർഷത്തെ വാർഷിക അയ്യപ്പ പൂജ നവംബർ 30-ന് നടക്കും. ലെസ്റ്റർ കേരള ഹിന്ദു അസോസിയേഷൻ്റെ (LEKHA) ആഭിമുഖ്യത്തിലാണ് പൂജാ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ വർഷത്തെയും പോലെ ജയ് ദുർഗ അമ്പലമാണ് ഈ വർഷവും പൂജയ്ക്ക് വേദിയാകുന്നത്. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ ശബരിമല തീർത്ഥാടനത്തിന് ഒരുങ്ങുന്ന പുണ്യമായ മണ്ഡലകാലത്താണ് ലെസ്റ്ററിലും ഈ വാർഷിക പൂജ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നവംബർ 30, ഞായറാഴ്ച നടക്കുന്ന ചടങ്ങുകൾ ഭക്തിനിർഭരമായ ഭജനകളാലും […]
ലെസ്റ്ററിലെ മലയാളി ഇൻഫ്ലുവൻസർമാരുടെ സംഗമം: ‘LMCC സീസൺ 2’ ഡിസംബർ 27-ന്
ലെസ്റ്റർ: ലെസ്റ്ററിലെ മലയാളി കണ്ടന്റ് ക്രിയേറ്റർമാരുടെയും (Content Creators) കുടുംബാംഗങ്ങളുടെയും ഏറ്റവും വലിയ കൂട്ടായ്മയായ LMCC (Leicester Malayalee Content Creators)യുടെ രണ്ടാം സീസൺ വരുന്നു. LMCC Season 1 വൻ വിജയമായതിനെ തുടർന്ന്, ‘LMCC Season 2’ ഡിസംബർ 27 ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം 150-ഓളം മലയാളി ഇൻഫ്ലുവൻസർമാരും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ആദ്യ സീസൺ വലിയ ശ്രദ്ധ നേടിയിരുന്നു. പരിപാടിയുടെ തീയതിയും വേദിയും: ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 5 മണി […]
യുകെ മുഴുവൻ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്
ലണ്ടൻ:ശക്തമായ കാറ്റും കനത്ത മഴയും ഈ ആഴ്ച ബ്രിട്ടനെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ് തെക്കൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച മഴയും കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. ഈ ചുഴലിക്കാറ്റിനെ സ്റ്റോം ബെഞ്ചമിൻ (Storm Benjamin) എന്നു നാമകരണം ചെയ്തിട്ടുണ്ട്, ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് കണക്കുകൂട്ടൽ ബ്രിട്ടീഷ് മെറ്റ് ഓഫീസ് ആ ചുഴലിക്കാറ്റിന് പേര് നൽകിയിട്ടില്ലെങ്കിലും, ഇംഗ്ലണ്ടിന്റെ തെക്കൻ-കിഴക്കൻ ഭാഗങ്ങൾക്കും വെയിൽസിന്റെ തീരപ്രദേശങ്ങൾക്കും കാറ്റിനും മഴയ്ക്കുമുള്ള മഞ്ഞ മുന്നറിയിപ്പ് (Yellow Warning) നൽകിയിട്ടുണ്ട്. […]
യുകെയിൽ സ്ഥിരതാമസാവകാശം ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്താനുള്ള പദ്ധതിയിലേക്ക് യുകെ ഗവൺമെന്റ്
യുകെയിൽ ILR (സ്ഥിരതാമസാവകാശം) ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്താനുള്ള പദ്ധതിയിലാണ് സർക്കാർ. കൂടാതെ, പബ്ലിക് ന് നൽകിയ സംഭാവന അടിസ്ഥാനമാക്കിയുള്ളപോയിന്റ് പ്രകാരം, ചിലർക്ക് വേഗത്തിൽ ILR ലഭിക്കാൻ അനുവദിക്കുന്ന ഒരു പോയിന്റ്‌സ് അധിഷ്ഠിത സമ്പ്രദായം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉയർന്ന ഇംഗ്ലീഷ് പരിജ്ഞാനം, നാഷണൽ ഇൻഷുറൻസ് സംഭാവനകൾ, സന്നദ്ധപ്രവർത്തനം എന്നിവ പോലുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പോയിന്റുകൾ ലഭിക്കും. ഈ നിർദേശങ്ങളെ കുറിച്ച് സർക്കാർ ഇപ്പോൾ ആലോചനാ ഘട്ടത്തിലാണെന്നും, കുടുംബ വീസകൾ പോലെയുള്ള […]
യുകെയിലെ നോട്ടിങ്ഹാമിൽ ജോർജ് എന്ന വ്യക്തിയെ കാണ്മാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.
നോട്ടിംഗ്ഹാംഷയർ: നോട്ടിംഗ്ഹാംഷയറിൽ ജോർജ് എന്ന വ്യക്തിയെ കാണാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.നോട്ടിങ്ഹാം പോലീസിന്റെ ഫേസ്ബുക് പേജിൽ വന്ന റിപ്പോർട്ട് ആണ് വാർത്തക്ക് ആധാരം അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് തങ്ങൾ വളരെ ആശങ്കപ്പെടുകയാണെന്നും ജോർജിനെ കണ്ടിട്ടുള്ള ആരെങ്കിലും ഞങ്ങളെ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു. ജോർജിനെ അവസാനമായി ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഏകദേശം 1 മണിക്ക് വെസ്റ്റ് ബ്രിഡ്ജ്‌ഫോർഡ് പ്രദേശത്ത് ആണ് കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പിന്നീട് ഇദ്ദേഹത്തെ കുറിച്ച് വിവരം ഇല്ല.. ജോർജിന്റെ പ്രായം […]
804-ാം വാർഷികം: ലെയ്സ്റ്റർഷൈർ വാർഷിക മേളയ്ക്ക് വർണ്ണാഭമായ തുടക്കം
800 വർഷത്തിലേറെ പാരമ്പര്യമുള്ള ലഫ്ബറോ വാർഷിക മേളയുടെ 804-ാം പതിപ്പിന് നവംബർ 12 മുതൽ തുടക്കമാകും. ഈ വർഷം കൂടുതൽ റൈഡുകളും ആകർഷണങ്ങളുമായി “എക്കാലത്തെയും വലുതും മികച്ചതുമായ” മേളയാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്. തിയ്യതിയും സമയവും: • നവംബർ 12, ബുധൻ: വൈകുന്നേരം 5 മുതൽ രാത്രി 11 വരെ • നവംബർ 13, വ്യാഴം: ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ • നവംബർ 14, വെള്ളി: രാവിലെ 11 മുതൽ രാത്രി 11 […]
