മലപ്പുറം മഞ്ചേരിയില്‍ അതി ക്രൂരമായ കൊലപാതകം കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു
1 min read

മലപ്പുറം മഞ്ചേരിയില്‍ അതി ക്രൂരമായ കൊലപാതകം കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി 40 വയസുള്ള പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത് പ്രതി ചാരങ്കാവ് സ്വദേശി മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് രാവിലെ ഏഴുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ട പ്രവീണും കൊലപാതകിയായ മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും. പിന്നാലെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു.മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *