
ഇന്ത്യയിൽ വൻ ഭീകരക്രമണ പദ്ധതി നടത്താനുള്ള ശ്രമം തകർത്തു ഡോക്ടർമാർ അടങ്ങിയ സംഘം പിടിയിൽ
ജമ്മു :കശ്മീർ.ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ അവ സ്ഥാപിച്ചതായി കണ്ടെത്തി ഇതിനെതുടർന്നുള്ള അന്വേഷണത്തിൽ
ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തി ഈ പോസ്റ്ററുകൾ സ്ഥാപിച്ച
വ്യക്തി അംബാല റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന എംബിബിഎസ്, എംഡി (മെഡിസിൻ) ഡോ. ആദിൽ അഹമ്മദ് റാതർ ആണെന്ന് തെളിഞ്ഞു. കഴിഞ്ഞ ഒക്ടോബർ വരെ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്നു. ജിഎംസി അനന്ത്‌നാഗിലെ അദ്ദേഹത്തിന്റെ പഴയ ലോക്കർ തുറന്നപ്പോൾ, പുസ്തകങ്ങളോ കോട്ടുകളോ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല, ഒരു അസോൾട്ട് റൈഫിൾ കണ്ടെത്തി.
അയാളെ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ഫരീദാബാദിലെ അൽ-ഫലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന എംബിബിഎസ് എംഡി (അനസ്തേഷ്യ) ഡോ. മുജമ്മിൽ ഷക്കീലിലേക്ക് നയിച്ചു. ഡോ. ഷക്കീലിന്റെ കൈവശം നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 ടൈമറുകൾ, മറ്റൊരു അസോൾട്ട് റൈഫിൾ എന്നിവ പോലീസ് കണ്ടെടുത്തു.
സമീപ വർഷങ്ങളിൽ പിടിച്ചെടുത്ത ഏറ്റവും വലിയ സ്‌ഫോടകവസ്തു ശേഖരങ്ങളിലൊന്നാണിതെന്നും ഡൽഹി-എൻസിആറിനെ ലക്ഷ്യം വച്ചുള്ള ഒരു വലിയ ഭീകരാക്രമണ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലായിരുനെന്നും പോലീസ് പറയുന്നു.കാശ്മീരി ഡോക്ടറുടെ അറസ്റ്റ്;രാജ്യതലസ്ഥാനത്തിന് കിലോമീറ്ററുകള്‍ അകലെ ഇന്ന് കണ്ടെത്തിയത് 350 കിലോ ആര്‍ഡിഎക്‌സും എകെ-47 തോക്കുകളും; ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം;
രണ്ട് ദിവസത്തിനുള്ളിൽ വലിയ ഭീകരക്രമണം നടത്താൻ ശ്രമിച്ചതിന് 3 എംബിബിഎസ് ഡോക്ടർമാരാണ് പിടിക്കപ്പെടത്



